കൊച്ചി/ തിരുവനന്തപുരം:മാസപ്പടി കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എൽ (CMRL) കമ്പനിയുടെ ഹർജിയെ ശക്തമായ തെളിവുകൾ നിരത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ പ്രതിരോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം പത്തിടങ്ങളിൽ നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായക തെളിവുകളും, റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങളും മുദ്രവച്ച കവറിൽ ഇ.ഡി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമർപ്പിക്കും.
അന്വേഷണത്തിന് വീണ്ടും സ്റ്റേ ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ, കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലാകും ഇ.ഡിക്കായി കോടതിയിൽ വാദിക്കുക. ......
ആലപ്പുഴ: / തിരുവനന്തപുരം:മദ്യഉപഭോഗം കുറയ്ക്കാനും മയക്കുമരുന്ന് ഉന്മൂലനത്തിനും മുൻതൂക്കം നൽകി എക്സൈസ് സേനയെ സമ്പൂർണമായി നവീകരിക്കുമെന്ന് മന്ത്രി എം.ലിജു. കഴിഞ്ഞ ദിവസം തലസ്ഥാനത്തുചേർന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കേസുകളിൽ പ്രതിയെ പിടികൂടുന്നതുമുതൽ വിചാരണവരെയുള്ള കാര്യങ്ങളാണ് സേന നേരിടുന്ന പ്രധാന വെല്ലുവിളി. ......
ന്യൂഡൽഹി: ഒരു കാലത്ത് വിശുദ്ധമെന്ന് കരുതിയിരുന്ന ദാമ്പത്യബന്ധങ്ങൾ ഇന്ന് കോടതിമുറികളിലെ വാശിപ്പുറത്ത് തകർന്നടിയുമ്പോൾ, പ്രതികാരത്തിനായി സ്വന്തം ചോരയിൽ പിറന്ന മക്കളെപ്പോലും ആയുധമാക്കുന്ന ഭീതിദമായ പ്രവണതയ്ക്ക് നേരെ വിരൽ ചൂണ്ടിയിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതി. ഭർത്താക്കന്മാരെയും അവരുടെ കുടുംബത്തെയും കുടുക്കാൻ കുട്ടികളെ മുന്നിൽ നിർത്തി വ്യാജ ‘പോക്സോ’ (POCSO) കേസുകൾ ചമയ്ക്കുന്നതിനെ "ദാമ്പത്യ തർക്കങ്ങളുടെ ഏറ്റവും വികൃതമായ മുഖം" (Uglier Side) എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.
തനിക്കെതിരെ ഭാര്യയും കുടുംബവും കെട്ടിച്ചമച്ച പോക്സോ കേസും, ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗക്കുറ്റവും ഉൾപ്പെടെ പത്തിലധികം ക്രിമിനൽ കേസുകളുടെ കരിനിഴലിൽ ജീവിച്ച ഒരു ഭർത്താവിനും അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കൾക്കും ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിച്ചിരിക്കുന്നു. ......
ആലപ്പുഴ/ തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് കടുത്ത തിരിച്ചടി. പൊലീസ് കൊലപാതകശ്രമക്കുറ്റം (IPC 307) കൂടി ചുമത്തിയതോടെ അറസ്റ്റ് ഭയന്ന് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് ഒളിവിൽ പോയി.
മർദ്ദനക്കേസിലെ ഒന്നും രണ്ടും പ്രതികളായ ഗൺമാൻ അനിൽകുമാർ, സന്ദീപ് എന്നിവരാണ് അറസ്റ്റ് ഒഴിവാക്കാനായി നിലവിൽ സുരക്ഷിത താവളങ്ങളിൽ അഭയം തേടിയിരിക്കുന്നത്.
കോടതിയിൽ സംഭവിച്ചത് എന്ത്?
നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ലഘുവായ വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ......
മേടം: ആഴ്ചയുടെ തുടക്കത്തിൽ തടസ്സങ്ങളും ധനകാര്യപ്രശ്നങ്ങളും നേരിടാൻ സാധ്യത. സുഹൃത്തുക്കളുമായും മേലധികാരികളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ......
ദോഹ/നികോഷ്യ:മധ്യപൂർവേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നൽകുന്ന പിന്തുണയെയും നിർണ്ണായക പങ്കിനെയും പ്രശംസിച്ച് സൈപ്രസ് പ്രസിഡന്റ് ഡോ. നികോസ് ക്രിസ്റ്റോഡൗലിഡസ്. ......
ദോഹ: ഖത്തറിലെ സ്വദേശികൾക്കും താമസക്കാരായ പ്രവാസികൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കായി നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനകൾ അധികൃതർ വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരമുള്ള ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും, നിയമവിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങളുമടങ്ങിയതാണ് വാഹനങ്ങൾഇറക്കുമതി ചെയ്യാനുള്ള മാനദണ്ഡം.
ചെറിയ/ഇടത്തരം കാറുകൾനിർമ്മാണ വർഷം ഉൾപ്പെടെ 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.മണ്ണുമാന്തി യന്ത്രങ്ങൾ (Excavators)10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയും ഇറക്കുമതി ചെയ്യാം.ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ നിർബന്ധമായും ജി.സി.സി (GCC) മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ളതായിരിക്കണം.അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
ഖത്തർ പൗരനോ അല്ലെങ്കിൽ സാധുതയുള്ള ഖത്തർ ഐഡിയുള്ള (QID) താമസക്കാരനോ ആയിരിക്കണം.
സന്ദർശക വിസയിൽ (Visitor Visa) ഖത്തറിലുള്ളവർക്ക് സ്വന്തം പേരിൽ വാഹനം ഇറക്കുമതി ചെയ്യാനോ രാജ്യത്ത് രജിസ്റ്റർ ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ല.ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം (Law No. ......
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സിന്റെ (QFH) രണ്ടാം വാർഷികാഘോഷവും ഈദ് സംഗമവും 'മിസ്റ്റർ ഗ്രിൽ' റെസ്റ്റോറന്റിൽ പ്രൗഢഗംഭീരമായി നടന്നു. സംഗീതപ്രേമികളായ തൊണ്ണൂറോളം കുടുംബാംഗങ്ങൾ ഒത്തുചേർന്ന പരിപാടി ഊഷ്മളമായ കുടുംബസംഗമമായി മാറി.
കൂട്ടായ്മയിലെ സജീവ സാന്നിധ്യമായ ഷിഹാബിന്റെ പിതാവിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട്, ഒരു മിനിറ്റ് മൗനപ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ......
ദോഹ: മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിവിധ തരത്തിലുള്ള എൻട്രി വിസകൾ ഖത്തർ ജൂൺ 7 മുതൽ വീണ്ടും നൽകിത്തുടങ്ങും. ആഭ്യന്തര മന്ത്രാലയമാണ് (MoI) ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
2026 മാർച്ച് 3-ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, വിസ നടപടികളിൽ വരുത്തിയ താൽക്കാലിക ഇളവുകൾ ഇതോടെ അവസാനിക്കും. ......
ദോഹ : കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം പരിശുദ്ധ റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശറഫുദ്ധീൻ പി.കെ, രണ്ടാം സ്ഥാനത്തിനർഹത നേടിയ യാസിർ എം. എം, മൂന്നാം സ്ഥാനം നേടിയ ഷമീർ കെ.കെ എന്നിവരെ ഉം അൽ സനീം പാർക്കിൽ വെച്ച് നടന്ന കണ്ണോത്ത് മഹല്ല് ഖത്തർ ഈദ് സൗഹൃദ സംഗമത്തിൽ വെച്ച് ആദരിച്ചു. ......